പനിക്കിടക്കയില്‍
പതഞ്ഞു പൊങ്ങുമ്പോള്‍
ചുരത്തി നീ സ്നേഹ-
സുധയെന്‍ ജീവനില്‍
അരച്ച മാലേയം
അടിമുടി പകര്‍-
ന്നടര്‍ന്നു വീണു പൂ-
ക്കടമ്പു പോലെ നീ
പതുക്കെ കണ്‍ചിമ്മി-
ച്ചിരിച്ചു താരക-
ളൊരായിരം എണ്റ്റെ
തളര്‍ന്ന നാഢിയില്‍
പറന്നു പൊങ്ങുമീ
ശരീരമെങ്ങോട്ടു
തുഴഞ്ഞു പോകുന്നു
കരിയില പോലെ
പകുതി ചിമ്മിയ
മിഴിയിലാടുന്നു
പടിയിറങ്ങുന്ന
പകലിന്‍ പാടലം
കടും നിറമണി-
ഞ്ഞിടയ്ക്കിടെ മാടി-
വിളിക്കുന്നൂ നാലു-
മണിപ്പൂക്കാടുകള്‍
അടഞ്ഞ ജാലക-
ച്ചതുരക്കള്ളിയില്‍
എഴുതി വെയ്ക്കുന്ന
മഴക്കവിതകള്‍
പകര്‍ത്തി വെക്കുവാ-
നശക്തമാം മനം
എടുത്തു സൂക്ഷിച്ചു
മിഴികളാലെ നീ..
തളിര്‍ത്ത കാഞ്ഞിര-
മരത്തില്‍ നിന്നില-
യടര്‍ത്തി, യെന്‍ വായി-
ലമര്‍ത്തി വെക്കുമ്പോള്‍
കദളിക്കൂമ്പില്‍ നി-
ന്നൊരിറ്റു തേനിണ്റ്റെ
മധുരമെന്ന പോല്‍
അറിയുന്നൂ നിന്നെ
പനിക്കിടക്കയില്‍
തിളച്ചു വേവുമ്പോള്‍
അടുത്തിരിപ്പു നീ
അകലെയെങ്കിലും..
3 comments:
ഓരോ പനിയും സ്നേഹതിണ്റ്റെ അയച്ചു മുറുക്കല്‍ അല്ലെ..
പനി എന്നും സ്നേഹം അളക്കുന്ന തെര്‍മൊ മീറ്ററ്‍ അനെന്നു തൊന്നിയിട്ടില്ലെ.
തമ്മില്‍ പിനങ്ങുമ്പോല്‍ ഒരു പനി വന്നിരുന്നെങ്കില്‍ എന്നു ആശിക്കാറുണ്ടു. പനി വെറുപ്പിണ്റ്റെ മുറിവുണക്കുന്ന ബാന്‍ഡ് എയിഡല്ലെ

brijviharam.blogspot.com
jeevitharekhakal.blogspot.com
hey vinod,
i like ur lines,but it seems ur obessed with "sneham".(devadas)
You should try themes with
positive attitude,success,life
my com not ment to hurt u
bhadra
Post a Comment