മലിനമാക്കപ്പെട്ട
മലയാളത്തില്‍ നിന്ന്
രക്ഷപ്പെട്ട
വെള്ളിയാഴ്ചത്തെ
എഫ്.എം. സിനിമാപ്പാട്ടു പോലെ
ഒറ്റയ്ക്കു നടന്നു
നയിഫ് 1
ആയിരം വെറൈറ്റികളുമായി
ഗിന്നസ് ബുക്കിലേക്ക്
കുതിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന
നോണ്‍ വെജ് ബൊഫേ;
റോഡരികിലും
ഗല്ലികളിലും നിന്ന്
തുടുത്ത മാംസക്കഷണങ്ങള്‍ കാട്ടി
അടിവയറ്റില്‍ തീ കത്തിക്കുന്നു
ഹയാത്ത് 2
മേഘങ്ങളില്‍ ചാരിവെച്ച
സ്വര്‍ഗത്തിലേക്കുള്ള ഗോവണി
സോനാപ്പൂരില്‍3 നിന്ന് വീശുന്ന
കാറ്റുകൊണ്ട്
തുടച്ചു വെടിപ്പാക്കുന്നു
ഗോള്‍ഡ് സൂക്കിലെ 4
പൂത്ത കണിക്കൊന്നക്കാട്ടിലിരുന്ന്
മേടം
കാലദേശാന്തരങ്ങളെ
വിവര്‍ത്തനം ചെയ്യുന്നു
ഒരു മിസ് കോളിണ്റ്റെ
അങ്ങേയറ്റത്ത്
വിഷുപ്പക്ഷിയുടെ
വിരഹഗാനം
എന്നിട്ടും
അബ്ര 5 മുറിച്ചു കടക്കുക തന്നെ ചെയ്തു
ഇടത്തോട്ട് തിരിഞ്ഞാല്‍ അമ്പലം;
വലത്ത് നികുംഭില.
1.നയിഫ്: ദുബായിലെ ഒരു തെരുവ്
2. ഹയാത്ത്: പഞ്ചനക്ഷത്ര ഹോട്ടല്‍
3. സോനാപൂറ്‍: ദുബായിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ്
4. ഗോള്‍ഡ് സൂക്ക്: ദുബായിലെ സ്വര്‍ണ്ണ മാര്‍ക്കറ്റ്
5. അബ്ര: ദേര ദുബായിയെയും ബറ്‍ ദുബായിയെയും ബന്ധിക്കുന്ന കൃത്രിമ ജലപാതയിലെ കടവ്
2 comments:
മുക്കുറ്റീ, :) നല്ല ചിന്തകള്‍.
ചൂടാകരുത് (ക്ഷിപ്രകോപിയാണെന്നു കേട്ടു!)
ആദ്യത്തെ പാരയില്‍ “മലിനമാക്കപ്പെട്ട മലയാളത്തില്‍ നിന്ന് രക്ഷപ്പെട്ട വ്വെള്ളിയാഴ്ചത്തെ എഫ്. എം. സിനിമാപ്പാട്ടുപോലെ” രണ്ടു സംശയം ചോദിച്ചോട്ടേ?
1. മലയാളത്തെ മലിനമാക്കിയതാര്?
2. എഫ്. എം. സിനിമാപ്പാട്ട് (ഏതു ഭാഷയിലുള്ള പാട്ടാണ്?)
ഇതിനുള്ള ഉത്തരം കിട്ടിയിട്ട് ബാക്കിയെഴുതാം.
i like all your poems.
Post a Comment