നടവരമ്പില്‍
കണ്ടുമുട്ടുമ്പോള്‍
വഴിമാറിത്തരാത്ത
വാശിക്കാരി നീ
മുട്ടിയുരുമ്മി
കടന്നു പോകുമ്പോള്‍
ജയിച്ചതിണ്റ്റെ ഹുങ്ക്
നിനക്ക്;എനിക്കും.
കര്‍ക്കടകത്തോര്‍ച്ചയില്‍
പാടത്ത്
അച്ഛനില്ലാ നേരത്ത്
കാലിക്കോലെടുത്ത്
ഞാന്‍ വാല്യക്കാരനായപ്പോള്‍
വിരല്‍ത്തുമ്പില്‍
ചോര കിനിഞ്ഞിട്ടും
നാട്ടി വെച്ച്
നടുവൊടിച്ച്
നീയെന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.
കുടുംകയം
നീന്തിക്കടന്നപ്പോള്‍
കടവില്‍ അഴിച്ചു വെച്ച
എണ്റ്റെ ഉടുമുണ്ടൊളിപ്പിച്ച്
അവിടെയും നീയെന്നെ
ജയിച്ചു കാണിച്ചു
കൊയ്ത്തിനെന്നെ
കാഴ്ചക്കാരനാക്കി.
പ്രണയത്തിണ്റ്റെ പൊന്‍-
പറനിറച്ചെണ്റ്റെ
കൊതിക്കൌമാരത്തിന്
വിശപ്പകറ്റി.
തളര്‍ന്നപ്പോഴൊക്കെ
തണലു തന്ന്
ജയിച്ചു കൊണ്ടേയിരുന്നു നീ.
ഒടുവില്‍
വിവാഹത്തലേന്ന്
വിടപറയും മുമ്പ്
വിവശനായി ഞാന്‍
തല കുനിക്കുമ്പോള്‍:
നിക്കുള്ളതൊക്കെയും
എടുക്കുകെന്നോതി
സ്വയം സമര്‍പ്പിച്ച്
ചിരിച്ച്
ജയത്തിന്‍ കിരീടം
എനിക്ക്
തിരികെ തന്നു നീ..
ജയിച്ചതാര്? തോറ്റതാര്?
3 comments:
മനോഹരം...
വളരെ ഹൃദ്യമായ കവിത..
അഭിനന്ദനങള്‍..
U've made it
Post a Comment