Wednesday, January 24, 2007

ഒരു കുടയും കൂട്ടുകാരിയും



ഓരോ മഴക്കാലവും
കുടയില്ലാത്ത
ഒരു ബാല്യം ഓര്‍മ്മിപ്പിക്കുന്നു

കുടുക്ക്‌ പൊട്ടിയ
കുപ്പായത്തിനുള്ളില്
‍ചട്ടയില്ലാത്ത സ്ളേറ്റ്‌.

സ്ളേറ്റിണ്റ്റെ
കരിയിലക്കാവലില്‍
പാതി കീറിയ
പാഠപുസ്തകം

കുരുത്തംകെട്ട കാറ്റ്‌
ഹൃദയത്തിലേക്ക്‌ തുഴഞ്ഞടുത്ത
ആ വഞ്ചിക്കാരനെയും
നീലപ്പൂറം ചട്ടയില്‍
തലതാഴ്ത്തി നിന്ന
കല്‍പവൃക്ഷത്തേയും
എങ്ങോട്ടാണ്‌
തട്ടിക്കൊണ്ടു പോയത്‌..

പിണങ്ങിപ്പോയ
ഒന്നാം പാഠത്തെച്ചൊല്ലി
കണ്ണന്‍ മാഷിണ്റ്റെ
കണ്ണുരുട്ടലും ശാപവും:
ഒന്നില്‍ നന്നാകാത്തവന്‍
ഒന്നിലും നന്നാകില്ല

കളര്‍ ചോക്ക്‌
കിനാക്കണ്ടതിന്‌
കണക്കു മാഷിണ്റ്റെ
ചോക്കേറ്‌...

നാലാം പിരീഡിലെ
കോതമ്പുപ്പുമാവിണ്റ്റെ മണം

കാക്ക കൊത്തിയ
കാക്കി ട്രൌസറില്‍
സതീര്‍ത്ഥ്യണ്റ്റെ സാമര്‍ത്ഥ്യം

ഒഴുകിപ്പോകുന്നു
കലക്കവെള്ളത്തില്‍
ചെരുപ്പു പോലെണ്റ്റെ മനസ്സും..

ഓരോ മഴയും
കാരുണ്യത്തിണ്റ്റെ
കുട ചൂടിച്ച
ഒരു കുപ്പിവളക്കയ്യും
ഓര്‍മ്മിപ്പിക്കുന്നു

അവളുടെ കണ്ണീരാണീ മഴ;
വളര്‍ന്നപ്പോള്‍ ഞാന്‍ മറന്നു പോയ
എണ്റ്റെ കളിക്കൂട്ടുകാരിയുടെ!

6 comments:

Achoos said...

"ഒഴുകിപ്പോകുന്നു
കലക്കവെള്ളത്തില്‍
ചെരുപ്പു പോലെണ്റ്റെ മനസ്സും.."

നൊമ്പരത്തിപ്പെടുത്തിക്കളഞ്ഞല്ലോ എന്റെ മാഷെ. സംഭവം ഉഷാര്‍

ഇട്ടിമാളു അഗ്നിമിത്ര said...

ടിക്കറ്റ് ഇല്ലാതെയാ ഞാന്‍ ഈ ദൂരം മുഴുവന്‍ യാത്രചെയ്ത് സ്കൂളില്‍ എത്തിയത്.. വഴിയില്‍ ടിക്കറ്റ് എക്സാമിനര്‍ പിടിക്കാത്തത് ഭാഗ്യം .. സാരമില്ലല്ലെ.. ഞാന്‍ ഈ കവിതയുടെ ചിറകിലേറിയല്ലെ അവിടം വരെ എത്തിയത്.. ടിക്കറ്റ് എടുക്കണോ മാഷെ?

കണ്ണൂരാന്‍ - KANNURAN said...

ഗൃഹതുരത്വം തുളുമ്പുന്ന വരികള്‍

Areekkodan | അരീക്കോടന്‍ said...

നല്ല വരികള്‍...

Vinod Kooveri said...

പ്രിയപ്പെട്ടവരേ,
നല്ല വാക്കിന്‌ നന്ദി..
എല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നു

aneeshans said...

സുന്ദരമായ വരികള്‍.