നിന്നെക്കുറിച്ചു ഞാനെന്തെഴുതുമ്പൊഴും
മിന്നല്‍പ്പിണര്‍ വന്നു നെഞ്ചില്‍ തൊടുന്നു
കാത്തു സൂക്ഷിച്ച കരുത്തിന്‍ മഷിച്ചില്ലു-
പാത്രം അറിയാതെ തട്ടിയുടയുന്നു
ഓലയിലാണികൊണ്ടെന്നപോല്‍ നീ വാക്കി-
ലഗ്നി നിറച്ചെണ്റ്റെ കരളു കീറുന്നു
കണ്ണില്‍ കരിയും പുകയും നിറച്ചെണ്റ്റെ
നെഞ്ചൂക്കു വേവുമടുപ്പിലൂതുന്നു
ക്ളാവു പിടിച്ച സ്നേഹത്തിന്‍ തളിക നീ
കണ്ണീരു കൊണ്ടു തുടച്ചു വെക്കുന്നു
കുത്തി നോവിച്ച വടുക്കളില്‍ പോലു-
മൊരിത്തിരി സ്നേഹം കരുതി വെക്കുന്നു
പെയ്തു നിറഞ്ഞ പരാതി വര്‍ഷങ്ങളില്‍
ആലിപ്പഴത്തിന്‍ കിനാവ് തിരയുന്നു
കോപക്കൊടുങ്കാറ്റു കെട്ടഴിച്ചോടിവ-
ന്നോമല്‍ മുടിക്കുത്തുചുറ്റിപ്പിടിച്ചൊരാ-
ശാപദിനങ്ങള്‍ തന്‍ പാപമുരുകുന്നു
ഓമനേ, സ്നേഹമല്ലാന്ധ്യമാണെന്‍ ജീവ-
നെണ്ണ പകര്‍ന്നതീനാളുകളത്രയും
കുമ്പസാരക്കൂട്ടില്‍ നിന്‍ മുന്നിലൊക്കെയും
ഏറ്റുപറയുവാന്‍ കഴിയില്ലയെങ്കിലും
ഓര്‍മ്മകള്‍ കൊണ്ടുള്ളൊരീ ശരശയ്യയില്‍
പാതി പകുക്കാം മറ്റെന്തു ചെയ്യുവാന്‍
3 comments:
“ഓലയിലാണികൊണ്ടെന്നപോല്‍ നീ വാക്കി-
ലഗ്നി നിറച്ചെണ്റ്റെ കരളു കീറുന്നു
കണ്ണില്‍ കരിയും പുകയും നിറച്ചെണ്റ്റെ
നെഞ്ചൂക്കു വേവുമടുപ്പിലൂതുന്നു“
വിനോദേ,
വളരെ നല്ലൊരു കവിത ,ലളിതമായ ശൈലി ,മൂര്‍ച്ചയുള്ള ബിംബങ്ങള്‍..
ബൂലോകരേ
കവിതയെ (സവിതയുടെ അനിയത്തിയെ അല്ല)സ്‌നേഹിക്കുന്നവര്‍ക്കാഘോഷിക്കാന്‍ ഇതാ ഒരു കവി കൂടി .....
ഓലയിലാണികൊണ്ടെന്നപോല്‍ നീ വാക്കി-
ലഗ്നി നിറച്ചെണ്റ്റെ കരളു കീറുന്നു
അതെ ഇതു തന്നെ ആണു നല്ല വരികള്‍
jeevitharekhakal.blogspot.com
എന്താ കവിത. നന്നയിട്ടുണ്ട് മാഷെ. പഴയ കവിതകളും വായിച്ചു. ചിമ്മിനി ഒത്തിരി ഇഷ്ടപെട്ടു.
Post a Comment