tag:blogger.com,1999:blog-46441450549917260892024-03-06T21:53:14.653-08:00മുക്കുറ്റിതൊടിയിലൊരിടത്ത് ഒറ്റയ്ക്ക്...Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.comBlogger17125tag:blogger.com,1999:blog-4644145054991726089.post-24261827477135159312012-11-28T19:46:00.001-08:002012-11-28T19:46:18.697-08:00മുഖാമുഖം

ഫെയ്സ് ബുക്കിലെ സര്‍ഗാത്മക കൂട്ടായ്മയായ വെട്ടത്തില്‍ ഒരു മുഖാമുഖത്തിന് അവസരം കിട്ടി..അതിലെ പ്രസക്തഭാഗങ്ങള്‍ എന്റെ പ്രിയ സ്നേഹിതര്‍ക്കായി പങ്കു വെക്കുന്നു...എന്റെ ജീവിതവും രാഷ്ട്രീയവും കാഴ്ചപാടും കവിതയും പ്രണയവും എല്ലാം ഉണ്ട് ഇതില്‍..
Imbichi Koya വിനോദ് നാട്ടില്‍ എവിടെയാണ് ..ഇപ്പോള്‍ എന്ത് ചെയ്യുന്നു?
Vinod Kooveri കണ്ണൂര്ക്കാരന് ആണ്...കിഴക്കന്‍ മലയോര ഗ്രാമം അയ തളിപ്പറമ്പ് കൂവേരിയില്‍...
Haridas Velloor നമസ്കാരം.. താങ്കളിലെ അഹങ്കാരത്തെ എങ്ങിനെ വിലയിരുത്തുന്നു..?
Vinod Kooveri ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ അല്പം കടുപ്പിച്ച് പറയാറുണ്ട്...അത് അഹംകാരം ആണോ എന്ന് എനിക്കറിയില്ല... "ഞാനെന്ന ഭാവമിഹ തോന്നയ്ക വേണമത് തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ"...എന്നാണ് അമ്മ വളരെ കുഞ്ഞിലേ പഠിപ്പിച്ചത്...
Haridas Velloor ശരിയുടെ തോത് നിര്‍ണയിക്കുന്നത് എങ്ങിനെയാണ്..? അവിടെ അഹങ്കാരത്തിന് സ്ഥാനമുണ്ടോ..?
Vinod Kooveri എന്റെ ബോധവും ഞാന്‍ മനസ്സിലാക്കിയ വസ്തുതയും തമ്മിലുള്ള പൊരുത്തം ആണ് എന്റെ സത്യം..
അടിയന്തിരാവസ്ഥ കാലത്തായിരുന്നു എന്റെ ജനനം...അച്ഛന് ജയിലില്‍...5 മക്കളും അമ്മയും തനിച്ചായി..നാട്ടില്‍ മുഴുവന്‍ രാഷ്ട്രീയ എതിരാളികള്‍ ആയിരുന്നു...കൃഷി ആയിരുന്നു പ്രധാന വരുമാനം..പറമ്പില്‍ കായ്ച്ചു നില്ക്കുന്ന ആയിരക്കണക്കിനു കുരുമുളക് വള്ളികള്‍ വെട്ടി നശിപ്പിച്ചു...വീടിനു തീയിട്ടു...വീടിനുള്ളില്‍ കത്തി നശിക്കാത്ത അരകല്ല്, ഉരല് തുടങ്ങിയ സാധനങ്ങള്‍ വലിച്ചു കിണറ്റിലിട്ടു..അമ്മ മക്കളെയും കൊണ്ട് അമ്മയുടെ നാട്ടിലേക്കു പലായനം ചെയ്തു...അവിടെയും കടുത്ത ദാരിദ്ര്യം ആയിരുന്നു...അവസാനം അമ്മയുടെ ചേച്ചിയുടെ നിര്‍ദേശ പ്രകാരം അമ്മയുടെ വയറ്റിലെ എന്നെ നശിപ്പിക്കാന്‍ തീരുമാനിച്ചു...പച്ചമരുന്നുപ്രയോഗം നടത്തുന്ന നാട്ടു പേറ്റിചിയെ അതിനു ഏര്‍പ്പാടാക്കി...കുറച്ചു നെല്ലും അതിനു വേണ്ടി കരുതി വെച്ചു...നിറ കണ്ണുകളോടെ പേറ്റിചിയെ കാത്തിരുന്ന അമ്മയുടെ മുന്നിലേക്ക് ഒരു അത്ഭുതം പോലെ ജയില്‍ മോചിതനായി അച്ഛന് കടന്നു വന്നു...അങ്ങനെ എന്റെ ജീവന് തിരച്ചു കിട്ടി....ഇതാണ് എന്റെ ജീവിത കഥ...തുടര്‍ന്നും പീഡനങ്ങളും അപമാനവും ഒരുപാടു സഹിച്ചു...അന്ന് എല്ലാ കമ്യൂണിസ്റ്റു കാര്‍ക്കും ഇത്തരം അനുഭവം തന്നെയായിരുന്നു...ഇതിലും അധികം സഹിച്ചവര്‍ ഒരുപാട്....അത് കൊണ്ട് തന്നെ അല്പം തീവ്രമായി മാത്രമേ എനിക്ക് പ്രതികരിക്കാന്‍ ഇപ്പോഴും കഴിയുന്നുള്ളൂ...ഇതിനെ അഹംകാരം ആയി തെറ്റിദ്ധരിക്കരുത്...
B Lalitha Ambika അവഗണനകളെ പരിഗണനകള്‍ കൊണ്ട് നേരിടണം..വിനോദ് ...അതാണ് ഏറ്റവും വലിയ ആയുധം...
Vinod Kooveri വ്യക്തി പരമായ അവഗണന എന്നെ ബാധിക്കുന്നെയില്ല ടീച്ചര്‍...പരിഗണന ഞാന്‍ ആഗ്രഹിക്കുന്നും ഇല്ല...നീതി നിഷേധം ആണ് എന്നെ പ്രകൊപിതനാക്കുന്നത്....ഒരു തെരുവ് പട്ടിക്ക് പോലും ആരെങ്കിലും നീതി നിഷേധിക്കുമ്പോള്‍ ഞാന്‍ വല്ലാതെ തിളച്ചു മറിയും...മനുവിന്റെ ഭാഷയില്‍ ഇമോഷണല്‍ ആകും...
Honey Bhaskaran കടുപ്പിച്ചു കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ശത്രുക്കള്‍ ഉണ്ടോ?
Vinod Kooveri ശത്രുക്കള്‍ ഏറെയൊന്നും ഇല്ല..ഹണീ..ആശയപരമായി എതിര് പക്ഷത് നില്ക്കുന്നവര് ആയിരുന്നു വളരെ ചെറുപ്പം മുതലേ എന്റെ സുഹൃത്തുക്കള്‍...
Manu Raj നുണയല്ലേ ഈ പറഞ്ഞത്-??
Vinod Kooveri ഏതാണ് നുണ മനു?
Manu Raj : ശത്രുക്കളില്ലാ എന്ന്- പെട്ടന്ന് ഇമോഷണലാകുന്ന നിങ്ങൾക്ക് ശത്രുക്കളില്ലാന്ന്- പറഞ്ഞാൽ വിശ്വസിക്കില്ല... സത്യം
Vinod Kooveri ശത്രുക്കള്‍ കുറവാണ് എന്നാണ് പറഞ്ഞത്..മനു. ആരോടും ശത്രുത ഇല്ലാത്ത ഒരു നിഷ്കാമ കര്മിയൊന്നും അല്ല ഞാന്‍....ചൂഷകരോടും അതിനു സ്തുതി പാടുന്നവരോടും എനിക്ക് സൌഹൃദം കുറവാണ് മനൂ...
Biju Palakkad വിനോദ് ......ഫോട്ടോ കാണുമ്പോള്‍ നല്ല സൌന്ദര്യം ട്ടോ ..
Vinod Kooveri നേരില്‍ കാണാന്‍ ഇതിലും സുന്ദരന്‍ ആണ് ബിജൂ...ഹ..ഹ.
Imbichi Koya ഇന്ന് നൂറു കണക്കിന് കൂട്ടായ്മകള്‍ ഫേസ് ബൂക്കിലുണ്ട്..കുറയെക്കെ കൂട്ടായ്മകളില്‍ കൂവേരിയുടെ എഴുത്തുകളും കാണാറുണ്ട്..ആ പരിചയം വെച്ച് നമ്മുടെ ഈ വെട്ടത്തെ എങ്ങിനെ കാണുന്നു..
Vinod Kooveri വെട്ടത്തെ ഞാന്‍ ഖരീം സഹിബിലൂടെ ആണ് കാണാന്‍ തുടങ്ങിയത്...പല തവണ ഞാന്‍ അദ്ധേഹത്തെ അക്രമിച്ചിട്ടുണ്ട്...എല്ലായ്പോഴും അദ്ദേഹം തപസ്സമാനമായ ഒരു മിതത്വം പാലിച്ചു...വളരെ അപൂര്‍വമായി മാത്രം പൊട്ടിത്തെറിച്ചു...അപ്പോഴെല്ലാം മനസ്സിന്റെ ഉള്ളില്‍ ഇത്തിരി സ്നേഹം ബാക്കി വെച്ചു...കൊയജിയെപോലെ സ്നേഹത്തിന്റെ പുഴകള്‍ വേറെയും ഇവിടേയ്ക്ക് ഒഴുകി വന്നു....അങ്ങനെ ഇമ്മിണി ബല്യ ഒരു കൂട്ടായ്മയി വെട്ടം...പേരറിയാത്ത മറ്റു പലരുടെയും മനസ്സ് കൂടി ഈ വെട്ടത്തിന് പിന്നില്‍ ഉണ്ട് എന്ന് ആദരവോടെ ഓര്‍ക്കുന്നു...
Soman Karivellur എന്റെ പെരരിയില്ലേ ?
Vinod Kooveri ശത്രുക്കളുടെ പേരാണ് ഞാന്‍ കൂടുതല്‍ ഓര്‍ക്കുക സോമേട്ടാ....ഹ..ഹ..
Ansar Vellakudy അപ്പൊ എന്റെം പേരില്ലേ
Vinod Kooveri നിങ്ങളൊക്കെ വെട്ടത്തിന്റെ “മൊയലളി”മാരാണ് എന്ന് ഞാന്‍ ഇപ്പോഴല്ലേ അറിയുന്നത്...
Imbichi Koya കൂവേരി ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണ് എന്ന് അറിയാം..കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിയുടെ ഇന്നത്തെ പോക്കില്‍ സന്തുഷ്ടനാണോ?
Vinod Kooveri ബഹുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റു പാര്‍ടി അതിന്റെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളില്‍ ശരി തെറ്റുകള്‍ ഉണ്ടാവും...ചര്‍ച്ചയിലൂടെ അത് തിരുത്തുകയും മുന്നോട്ടു പോകുകയും ചെയ്യുക എന്നതാണ് അതിന്റെ രീതി...വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അല്ല കമ്യൂണിസ്റ്റുകാരെ മുന്നോട്ടു നയിക്കുന്നത്...
Moinudheen Chekkinankandy സാധാരണ കണ്ടു വരുന്നത് പോലെ ഒരു പാര്‍ട്ടി അംഗം എന്ത് തെറ്റ് ചെയ്താലും ഒരേ പാര്‍ട്ടി എന്ന നിലയില്‍ അതിനെ സപ്പോര്‍ട്ട് ചെയ്യാറുണ്ടോ കൂവേരി?
Vinod Kooveri തികച്ചും തെറ്റായ ഒരു കാഴ്ചപ്പാടാണ് അത്...അങ്ങനെ ആയിരുന്നെങ്കില്‍ ഗോപി കോട്ട മുറിക്കലും പി.ശശിയും എല്ലാം ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടായേനെ...കണ്ണടച്ച് ഇരുട്ടാക്കരുത് മോയിനുധീനെ
Venu Kalavoor എന്താണു് സാമൂഹിക പ്രതിബദ്ധത?
Vinod Kooveri മായ കാഴ്ചകളില്‍ അകപ്പെടുത്തി, ലോണ്‍ തന്ന് മുതലാളിത്തം അതിന്റെ എല്ലാ ഉല്പന്നങ്ങളും നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു....ഭരണകൂടം അതിനു എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു...മണ്ണില്‍ പണിയെടുക്കുന്നവരും കര്‍ഷകരും വ്യവസായ തൊഴിലാളികളും എല്ലാം ആത്മഹത്യാ ചെയ്യുന്നു...മറ്റുള്ളവര്‍ കടക്കാരെ പേടിച്ചു മരിച്ചു ജീവിക്കുന്നു...ഒരു ന്യൂനപക്ഷം മാത്രം ഈ ലാഭം മുഴുവന്‍ കുന്നു കൂട്ടി മദിച്ചു ജീവിക്കുന്നു...ഈ അസമത്വതിനെതിരെയുള്ള പോരാട്ടം ആണ് എന്റെ കാഴ്ചപാടില്‍ സാമൂഹ്യ പ്രതിബദ്ധത...അത് മറ്റു പലര്‍ക്കും മറ്റു പലതും ആവാം..
Nikhil C Parassini താങ്കള്‍ ഒരു കണ്ണൂര്‍ കാരനാണല്ലോ.... പാര്‍ടി ഗ്രാമങ്ങള്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ ഒന്ന് വിലയിരുത്താമോ ? കണ്ണൂര്‍ എങ്ങനെയാണ് ഇങ്ങനെ ചോന്നത്....
Vinod Kooveri ജനനം മുതല്‍ മരണം വരെ പാര്‍ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ എല്ലാ സുഖ ദുഖങ്ങളിലും പങ്കാളി ആവുന്നു...അവരെല്ലാം ഒരു കൊടിക്ക് കീഴില്‍ അണി ചേരുന്നു...ആ ഗ്രാമത്തിന്റെ നന്മയിലേക്കും സഹോദര്യതിലെക്കും ചിലര്‍ വിഷ വിത്തുകള്‍ എറിയാന്‍ കടന്നു വരുമ്പോള്‍ പ്രതിരോധിക്കാറും ഉണ്ട്...മനോരമ പറയുന്നത് പോലെ ഒന്നുമല്ല ഇവിടെ കാര്യങ്ങള്‍.....
Nikhil C Parassini പ്രണയം ഒരു സത്യമാണ് ...കൂവേരിയുടെ പ്രണയത്തെ കുറിച്ച് ? പ്രണയം സഫലീകരിക്കണമെങ്കില്‍ താലി ചരടില്‍ കോര്‍ത്ത് മരണാവസാനം വരെ ജീവിക്കണം എന്ന നിയമമുണ്ടോ?
Vinod Kooveri കൌമാരം ആയിരുന്നു എന്റെ പ്രണയത്തിന്റെ കൊയ്ത്തു കാലം....അന്നാണ് കവിതകള്‍ എഴുതി തുടങ്ങിയത്....കുടുംബം സമൂഹത്തിന്റെ അടിത്തറ ആണ് എന്ന കാര്യം ഒരിക്കിലും വിസ്മരിക്കരുത്....പ്രണയത്തിന്റെ അതിര് വരമ്പുകള്‍ അവനവന് നിശ്ചയിക്കാം...
Anil Kumar മാറിയ സാഹചര്യത്തില്‍ കമ്മ്യൂണിസം ഏതു രീതിയില്‍ വേണം?
Vinod Kooveri കമ്യൂണിസത്തെ എങ്ങനെ നവീകരിക്കണം എന്നത് അതത് കാലത്തേ സമൂഹം ആണ് തീരുമാനിക്കേണ്ടത്...കൂടുതല്‍ പറയാന്‍ ഞാന്‍ ഒരു കമൂനിസ്റ്റു സൈദ്ധാന്തികന്‍ അല്ല...
Ilyas Raindrops സാമൂഹിക പ്രതിബദ്ധത നിര്‍വ്വഹിക്കുന്നതില്‍ ഇപ്പോഴത്തെ യുവ തലമുറ അല്‍പ്പം പിരകോട്ടാണെന്ന് പറഞ്ഞാല്‍ ., അല്ലെങ്കില്‍ അവര്‍ക്ക് മാനുഷിക മൂല്യം കുറവാണെന്ന് പറഞ്ഞാല്‍... ?
Vinod Kooveri സമൂഹത്തിന്റെ മൊത്തം മാറ്റം യുവാക്കളെയും ബാധിച്ചിട്ടുണ്ട്....അവര്‍ക്ക് മാനുഷിക മൂല്യം കുറവാണ് എന്ന അഭിപ്രായം എനിക്കില്ല...പ്രശ്നങ്ങളോടുള്ള അവരുടെ പ്രതികരണം പഴയത് പോലെ തീവ്രം അല്ല എന്നു തോന്നുന്നു...
Ilyas Raindrops ആധുനിക കാലത്തെ "വിവര സാങ്കേതിക വിദ്യ " യുവക്കളെ നല്ലതിനെക്കാള്‍ മോശമായി ബാധിച്ചിരിക്കുന്നു ?
Vinod Kooveri കാലത്തിന്റെ ഒഴുക്കിനെ ആര്‍ക്കും പിടിച്ചു നിര്‍ത്താന്‍ ആവില്ല ഇല്യാസ്....ഇവിടെ മാറ്റം ഒഴികെ എല്ലാം മാറിക്കൊണ്ടിരിക്കുന്നു....യുവാക്കളെ അത് പ്രതികൂലമായി ബാധിച്ചു എന്ന് പറയുന്നതില്‍ കഴമ്പുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല...
Ilyas Raindrops കാലം മാറുമ്പോള്‍ എല്ലാവരും പുരോഗതിയിലാവും , മനുഷ്യന് ബുദ്ധിയും വിവേകവും ഉണ്ടാവും.. കാലം മാറുമ്പോള്‍ കോലം മാറും , പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന ഈ അക്രമവും ,കൊല്ലും കുലയും ഈ കാലത്തിന്റെ കുത്തൊഴുക്കില്‍ പോവെണ്ടതല്ലേ .. പിന്നെ എന്ത് സംഭവിച്ചു ഇപ്പോള്‍... എന്തിനാ ഈ ജനദ്രോഹ സമ്പ്രദായം ഇന്നും നിലനില്ക്കുന്നു നമ്മുടെ ഈ കൊച്ചു കേരളത്തില്‍...
Vinod Kooveri നല്ലതിലേക്ക് മാത്രം ലോകം പുരഗമിക്കും എന്നത് ഒരു തെറ്റായ കാഴ്ചപ്പാടാണ്...ചരിത്രത്തിന്റെ ഗതി പലപ്പോഴും പിറകോട്ടും ആയിരുന്നു എന്ന കാര്യം വിസ്മരിക്കരുത്...
Sadeesh J. Manchady നമസ്കാരം വിനോദ്, നല്ല കവിതകളും, ലേഖനങ്ങളും കാഴ്ച വെയ്ക്കുന്ന അങ്ങയെ ഒരിക്കല്‍ പോലും ഒരു കംമെന്സ്സിലും മിതത്വം കൈവിട്ടില്ല ,എപ്പോഴും അന്തര്‍ മുഖനായി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു, അതിന്റെ ഏറ്റവും നല്ല ഉദാഹരണം താങ്ങള് തന്നെ എഴുതി ഖരീം സാഹിബിനെ പറ്റി. ഈ സ്വഭാവ രൂപികരണത്തിന് അങ്ങയെ സ്വാധീനിച്ച ഘടകം ഒന്ന് വിശദീകരിക്കാമോ?
Vinod Kooveri സതീഷ്..ഈ നല്ല വാക്കുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്നറിയില്ല...മനുഷ്യന് എന്നും എനിക്ക് ഒരു അത്ഭുത പ്രതിഭാസം ആണ്...ഇപ്പോഴും ഞാന്‍ അവരെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു...വളരെ രസകരം ആണത്...ഈ നിരീക്ഷണവും പിന്നെ വായന തരുന്ന ആത്മബലവും ആണ് ജീവിതം നേരിടാന്‍ ഉള്ള എന്റെ ആയുധം....അമ്മയാണ് എന്റെ ഗുരു..അമ്മയുടെ സ്വാധീനവും ഉണ്ടാവാം...
Manoj Gopalakrishnan തീവ്രമായ രാഷ്ട്രീയ ബോധം താങ്കള്‍ക്ക് വ്യക്തിപരമായി ഗുണം ചെയ്തിട്ടുണ്ടോ?
Vinod Kooveri തീര്‍ച്ചയായും എന്റെ സ്വഭാവ രൂപീകരണത്തില്‍ പാര്‍ടി വളരെയേറെ പങ്കു വഹിച്ചിട്ടുണ്ട്....നാട്ടില്‍ എത്തിയാല്‍ ഇന്നും എന്റെ സുഹൃത്തുക്കള്‍ അത്ഭുതം കൂറും "ബിയര്‍" കുടിക്കാത്ത ഒരു മനുഷ്യനോ എന്ന്....പലപ്പോഴും ഒറ്റപ്പെടാനും പരിഹാസ പത്രമാകാനും ഈ "ദുര്‍ഗുണം" എനിക്ക് തന്നത് പാര്‍ടിയാണ്...
Sudheer Raj അടിയന്തരാവസ്ഥയുടെ വികാരങ്ങള്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ ...മതവും ആത്മീയതയും തമ്മിലുള്ള ബന്ധം എന്താണ്?
Vinod Kooveri ഞാന്‍ ഒരു എഴുത്തുകാരന് ഒന്നുമല്ല സുധീര്‍..അധികമൊന്നും എഴുതിയിട്ടും ഇല്ല..ചില പ്രണയ കവിതകള്‍...അതും കൌമാരത്തില്‍...പിന്നെ മതവും ആത്മീയതയും...ശ്രീ..ശ്രീ രവിശങ്കര്‍ പറഞ്ഞ ഒരു കാര്യം ആണ് ഓര്മ വരുന്നത്....മതം ഒരു പഴത്തിന്റെ പുറം തൊലി യാണെങ്കില്‍ ആത്മീയത അതിന്റെ ഉള്ളിലെ കാമ്പാണ്..വളരെ ശരിയായി തോന്നി എനിക്ക്...
Subodh Cherthala എന്തിനാണ് ഇത്രയും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഇത്രയും ദൈവങ്ങള്‍ . താങ്കള്ക് എന്ത് തോന്നുന്നു .
Vinod Kooveri ഒരു ജനാധിപത്യ രാജ്യത്ത് എത്ര രാഷ്ട്രീയ പാര്‍ടികള്‍ ഉണ്ടായാലും നമുക്ക് കുറ്റം പറയാന്‍ ആവില്ല...പിന്നെ ദൈവങ്ങള്‍...........മനുഷ്യന്റെ അറിവില്ലായ്മയില്‍ നിന്നും ഭയത്തില്‍ നിന്നും ആണ് ആദ്യകാലങ്ങളില്‍ ദൈവ സങ്കല്പം ഉണ്ടായതു...പിന്നീട് മേലാളര്‍ കീഴാളരെ അടക്കി ഭരിക്കാന്‍ അത് ഉപകരണം ആക്കി...ഭാരതീയ ദര്‍ശനങ്ങളില്‍ ബുദ്ധം, ജൈനം, ചാര്‍വാകം, സംഖ്യം, ന്യായം വൈശേഷികം തുടങ്ങി ഏറിയ കൂറും നിരീശ്വര വാദമാണ്....
Sudheer Raj വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട് ..ഹിന്ദു എന്ന പദം അനുശാസിക്കുന്നത് എന്താണ്?
Vinod Kooveri ആളുകള്‍ ഭയക്കുന്നു..ബഹുമാനിക്കുന്നു, വേദോപനിഷതുക്കളെഎന്താണ് അതില്‍ ഉള്ളത് എന്ന് ആരും അന്വേഷിക്കുന്നെയില്ല....പ്രാകൃത ആര്യന്മാരുടെ പച്ചയായ ജീവിതം ആണ് വേദങ്ങള്‍....ഭയവും മദ്യപാനവും ലൈംഗികതയും അക്രമ വാസനയും എല്ലാം ഉണ്ട് അതില്‍....ഉപനിഷത്തുക്കള്‍ കുറെ കൂടി സൂക്ഷമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു....ഈ വിഷയത്തില്‍ പണ്ഡിതന് ആണല്ലോ സുധീര്‍...ഇവയൊന്നും എന്നെ സ്വാധീനിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല...ഇതിലെ കാര്യങ്ങള്‍ പഠിക്കേണ്ടത് തന്നെയാണ്..ഒളിപ്പിച്ചു വെച്ച പല സത്യങ്ങളും അപ്പോള്‍ പുറത്തു വരും...പുരാണങ്ങള്‍ വെറും കേട്ട് കഥകള്‍...രാജാക്കന്മാരുടെ ശമ്പളം വാങ്ങി അവരെ ന്യായീകരിക്കാനും വെള്ള പൂശാനും എഴുതി വെച്ചവ...ഇത് എന്റെ അഭിപ്രായമാണ്...മറുപക്ഷവും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു...
Imbichi Koya കൂവേരിക്ക് ഇഷ്ടപ്പെട്ട ഇവിടെയുള്ള കവി .?
Vinod Kooveri ഇഷ്ടകവികള്‍ ഒരുപാടുണ്ട് കൊയജീ...എന്നാലും സുധീര്‍ എന്നെ കൊതിപ്പിക്കുന്ന കവിതയുടെ കൈക്കരുത്തുള്ള ശില്പി...ഒറ്റയാന്..
Inchakkad Balachandran വെട്ടത്തിലെ മുഖാമുഖം പരിപാടി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു. വ്യക്തികളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്നു വിനോദിന്റെ ചില രചനകള്‍ വായിച്ചിട്ടുണ്ട് എന്നല്ലാതെ കൂടുതല്‍ എനിക്കറിയില്ലായിരുന്നു.ഇന്ന് തീവ്രമായ ദുരന്താനുഭാവങ്ങളുടെ ചരിത്രമുള്ള വ്യക്തി ക്തിയെന്നു തിരിച്ചറിഞ്ഞു. താങ്കളുടെ കാഴ്ചപ്പാടുകളെയും മനസ്സിലാക്കാനായി. ജീവിതത്തെ വ്യക്തതയില്‍ മുന്നോട്ടുകൊണ്ടുപോകുന്ന ഇശ്ചാ ശക്തിയെ ബഹുമാനിക്കുന്നു.ഇഷ്ടം പറഞ്ഞു നിര്‍ത്തുന്നു ഒരു ചോദ്യവുമില്ല.
Vinod Kooveri എനിക്ക് വ്യക്തിപരമായി ദുരനുഭവങ്ങള്‍ കുറവാണ് ബാലേട്ടാ...എന്റെ കുടുംബവും ആ കാലത്തെ കമ്യൂണിസ്റ്റുകാരും അനുഭവിച്ച ദുരന്തങ്ങള്‍ ആണ് ഏറെയും....മനസ്സിലെ എക്കാലത്തെയും മുറിവും ഊര്‍ജവും അത് തന്നെ....
Mini S Adoor പൊരുതി നേടാനായി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ ?
ഉണ്ടെങ്കില്‍ എന്താണത് ?
Vinod Kooveri : പോരാട്ടം എന്നോട് തന്നെ....മിനി....പിന്നെയുംപിന്നയും ബാക്കിയാവുന്ന ഈ അഹന്തയോട്....
Mini S Adoor ഒരു പക്ഷെ വിപ്ലവകാരി എന്ന് വിനോദ് പറഞ്ഞേക്കാവുന്ന മുത്തപ്പനെ ആരാധിക്കുന്ന ഈ നാട്ടില്‍ പിണറായിയും ജയരാജന്മാരും ഒക്കെ ഇനി അവതാര രൂപങ്ങള്‍ ആയെന്നു വരുമോ?
Vinod Kooveri മിനിയുടെ ചോദ്യത്തിലെ പരിഹാസം എനിക്ക് മനസ്സിലായി...എന്നാലും ഉത്തരം പറയാം...ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരാണ് അവര്‍...തെറ്റ് കുറ്റങ്ങള്‍ കണ്ടേക്കാം...എന്നാലും പാര്‍ടിക്കും സമൂഹത്തിനും വേണ്ടി അവര്‍ നടത്തിയ പോരാട്ടങ്ങളെ, ത്യാഗത്തെ പൂര്‍ണമായും തമസ്കരിക്കുന്നത് ശരിയല്ല....കണ്ണൂരിലെ ഭൂരിഭാഗം ആള്‍ക്കാരും ഇപ്പോഴും ഇവരെ സ്നേഹിക്കുന്നു...
Mini S Adoor കയ്യൂര്‍ സമരത്തില്‍ തൂക്കുകയറിനു മുന്നില്‍ നിറുത്തി പോലീസ് ചോദ്യം ചെയ്യുമ്പോല്‍ സഖാക്കള്‍ മടത്തില്‍ അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും പറഞ്ഞു- നിങ്ങള്‍ ഞങ്ങളില്‍ ആരോപിക്കുന്ന കാര്യം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അത് ഞങ്ങളുടെ പോരാട്ടമാണ്. അത് തെറ്റല്ല. എന്നാല്‍ ഇന്നത്തെ നേതാക്കന്മാരോ???
Vinod Kooveri കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ മിനിയെപ്പോലുള്ളവര് വിമുഖത കാണിക്കുന്നു...പഴയ രീതിയില്‍ ഉള്ള കടന്നാക്രമണങ്ങള്‍ അല്ല ഇന്ന് പാര്‍ട്ടി അഭിമുഖീകരിക്കുന്നത്...
Mini S Adoor മനസ്സിലായില്ല ..വിശദീകരിക്കാമോ
Vinod Kooveri ടി.പി.യുടെ കൊലപാതകം ആണ് മിനിയുടെ ചോദ്യത്തിലെ വിവക്ഷ എന്ന് മനസ്സിലായി...കേരളത്തിലെ വലതു മാധ്യമങ്ങളും എതിര് രാഷ്ട്രീയ പാര്‍ട്ടികളും അതി വിപ്ലവകാരികളും എല്ലാം പറയുന്നത് തന്നെ മിനിയും ആവര്‍ത്തിക്കുന്നു....സത്യം പുറത്തു വരുന്നത് വരെ കാത്തിരിക്കൂ...ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് കമ്യൂണിസ്റ്റ്കാര് ആണ് ഞങ്ങള്‍ എന്ന് ഉറക്കെ പറയാന്‍ കഴിയില്ലല്ലോ...
Mini S Adoor ടി പി യുടെ വധം ആയിരുന്നില്ല എന്റെ വിഷയം..
///കേരളത്തിലെ വലതു മാധ്യമങ്ങളും എതിര് രാഷ്ട്രീയ പാര്‍ട്ടികളും അതി വിപ്ലവകാരികളും ...///
ഇതില്‍ ഏതു ഗണത്തിലാണ് എന്നെ ഉള്‍പ്പെടുത്തിയത് ?
വിരല്‍ ചൂണ്ടുന്നവരെല്ലാം ഇതിലേതെങ്കിലും ഗണത്തില്‍ ഉള്പ്പെടുമെന്നാണോ ?
അത് യാഥാര്ത്യങ്ങള്ക്ക് നേരെയുള്ള കൊഞ്ഞനം കുത്തല് അല്ലെ ?
Vinod Kooveri തെളിച്ചു പറയൂ..എന്താണ് മിനിയുടെ ആക്ഷേപം....?ഞാന്‍ പറഞ്ഞു കഴിഞ്ഞു, ബഹുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, അതിന്റെ നേതാക്കള്‍ക്ക് തെറ്റ് പറ്റിയേക്കാം..അത് തിരുത്തി മുന്നോട്ടു പോകുക എന്നതാണ് പാര്‍ടി രീതി...പഴയകലതും ഇതൊക്കെ ഇങ്ങനെ തന്നെയായിരുന്നു...
S.m. Shafi Kottoor ചോദ്യം ഒന്ന് മാത്രം ...സുഖമല്ലേ ...?
Vinod Kooveri എനിക്കും എന്റെ ദുഖങ്ങള്‍ക്കും സുഖം....
Radhakrishnan Vezhapra അഹങ്കാരം എന്ന വാക്ക് ഇവിടെ പലപ്പോഴും ഉപയോഗിച്ച് കണ്ടു; സത്യത്തെ തേടുന്ന ഒരുവന് അഹങ്കരിക്കാന്‍ ആകുമോ?
Vinod Kooveri സത്യത്തെ തേടുന്ന ഒരാളില്‍ അഹങ്കാരം കണ്ടേക്കാം...സത്യത്തില്‍ എത്തുമ്പോഴേക്കും അത് തേനേ കൊഴിഞ്ഞു പോകും...എപ്പോള്‍ അവിടെ എത്തും എന്നതാണ് പ്രശനം...
Shoukath Kadangode കേരളം അന്ധവിസ്വസങ്ങളുടെയു ആള് ദൈവങ്ങളുടെയും വളക്കൂറുള്ള മണ്ണായി മാറുകയാണോ ? ഇടതു പക്ഷത്തിന്റെ ആശയാടിത്ത നഷ്ടപെട്ടത് ഇതിന്റെ കാരണ ണങ്ങളില്‍ ഒന്നായി വിലയിരുത്താമോ ?
Vinod Kooveri തീര്‍ച്ചയായും...ശ്രീ നാരായണ ഗുരു തുടങ്ങി വെച്ച നവോത്ഥാന പ്രസ്ഥാനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകുന്നതില്‍ ഇടതുപക്ഷം കാണിച്ച വിമുഖത ഇത്തരം ആള് ദൈവങ്ങള്‍ക്കും അന്ധവിസ്വസങ്ങള്ക്കും വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്...
Jinu Thottumkal ദുബായില്‍ എത്ര വര്‍ഷമായി ജോലി ചെയ്യുന്നു? പ്രവാസ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു? പ്രവാസികളാണ് കേരളത്തിലെ പരിസ്ഥിതി നശിപ്പിക്കുന്നത് എന്ന് പറയുന്നതില്‍ എന്തെങ്കിലും പ്രസക്തി ഉണ്ടോ?
Vinod Kooveri :ഗള്‍ഫില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് കേരളത്തിന്റെ സംസകാരത്തെ തന്നെ ബാധിച്ചിട്ടുണ്ട് എന്നത് നേരാണ്....അല്പമൊരു പൊങ്ങച്ചവും ധാരാളിത്തവും അത് വഴി നമുടെ സ്വഭാവത്തിലേക്ക് കടന്നു കൂടിയിട്ടുണ്ട്...ഇത് പരിസ്ഥിതിയെ ബാധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിഞ്ഞു കൂടാ...എട്ടു വര്‍ഷത്തോളം ആയി ഞാന്‍ ഗള്‍ഫില്‍ വന്നിട്ട്...
Ansar Vellakudy സ്ത്രീകള്‍ക്ക് പൊതു മേഖലകളില്‍ ശോഭിക്കാന്‍ ഒരു സംവരണത്തിന്റെ ആവശ്യമുണ്ടോ ? അവര്‍ക്ക് സംവരണ ബില്‍ പാസാക്കുന്നതിനെ കുറിച്ച് വിനോദിന്റെ അഭിപ്രായം എന്താണ് ?
Vinod Kooveri സ്വന്തം കഴിവുകളില്‍ കൂടി തന്നെ സ്ത്രീകള്‍ ഉയര്‍ന്നു വരണം എന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം...അതിനു അവസരം ലഭിക്കാന്‍ ആണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്...അത് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷം ആണ് എന്നാണ് നമ്മുടെ അനുഭവം..ഇപ്പോഴത്തെ ആദിവാസി ക്ഷേമ മത്രിയെപ്പോലെ....
Sudheer Raj ജാതിയും മതവും പ്രാദേശികതയും പണ്ടത്തേക്കാള്‍ കൂടുതല്‍ ആണോ കുറവാണോ ..അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുക ..
Vinod Kooveri കുറഞ്ഞു എന്ന് പറയാന്‍ ആവില്ല...രൂപം മാറുകയാണ് ചെയ്തത്....ഗുരുവിന്റെ കാലഘട്ടത്തില്‍ നവോതനത്തിന്റെ ഭാഗമായി ഇവയെല്ലാം അല്പം പിറകോട്ടു പോയി എന്നല്ലാതെ വേറെ ഒരു മാറ്റവും ഇല്ല...
Prasanth Nair വിനോദ നമസ്കാരം... ആരാണ് ജീവിതത്തിലെ റോള്‍ മോഡല്‍?
Vinod Kooveri പ്രശാന്ത്...അമ്മയാണ് എന്റെ ഗുരു...എല്ലാം...
Imbichi Koya Vinod Kooveri..കൂവേരി....മുഖാമുഖം പരിപാടിയില്‍ സഹകരിച്ചതിന് ഒത്തിരി നന്നിയുണ്ട്..
Vinod Kooveri കൊയാജീ...ഈ അവസരം തന്നതിന് സ്നേഹവും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്നു...
Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com3tag:blogger.com,1999:blog-4644145054991726089.post-14472288461509554032010-12-23T20:31:00.001-08:002010-12-23T20:40:45.808-08:00കണ്ണേ മടങ്ങുക..(ഒരു ചൊല്‍ക്കവിത)<object width="480" height="385"><param name="movie" value="http://www.youtube.com/v/j9CiReHAVpo?fs=1&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/j9CiReHAVpo?fs=1&hl=en_US" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="480" height="385"></embed></object>Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com13tag:blogger.com,1999:blog-4644145054991726089.post-45016253739061243072010-08-23T21:12:00.000-07:002010-08-23T21:12:51.171-07:00പട്ടടയില്‍...പിടയുമോര്‍മ്മയില്‍

പിന്നെയും വന്നെന്റെ

പിഴകളെന്നെ

ചിതയിലേറ്റുന്നു

നഗര ചത്വരം

നരക നീരിന്റെ

സ്ഫടിക പാത്രം

നിറച്ചു വെക്കുന്നു

പ്രണയ സ്മരണയില്‍

കാളകൂടത്തിന്റെ

കരിനിഴല്‍ തിള-

ച്ചാവിയാകുന്നു

വരിക മരണമേ

അമ്മതന്‍ കണ്ണീര്

മഴ നനഞ്ഞു

നീ കെട്ടുപോകാതെ

'ചെക്കു'കള്‍ ചതി-

പ്പൂട്ടുമായെന്റെ

സ്വപ്ന സിംഹാസനം

തകര്‍ത്തല്ലോ

സ്വത്വ ബോധം

സ്വപത്നിയുമെല്ലാം

കൌരവര്‍ക്കു

പണയമയല്ലോ

ഗണിത സൂത്ര-

പ്പടപ്പാളയങ്ങളില്‍

വാണിഭച്ചിരി-

ചാപം കുലച്ചും

ദുരയുമാര്തിയും

ദുര്ന്നിമിത്തങ്ങളും

ശതശരം ശയ്യ

നീട്ടി വിരിച്ചും

പട്ടടയ്ക്ക് തീ-

വെക്കുന്നു കാലം

പത്തി താഴ്ത്തി-

ക്കിടക്കുന്നു ഞാനുംVinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com4tag:blogger.com,1999:blog-4644145054991726089.post-43517737209391240502009-06-16T11:59:00.000-07:002009-06-16T12:17:08.340-07:00ജാരന്പെയ്തിറങ്ങുന്നൂ പുതു-
മഴയെന്‍ ഗ്രീഷ്മത്തിന്റ്റെ
നഗ്ന മേനിയെ നഖ-
മുനയാല്‍ ഉണര്‍ത്തുന്നു

മണ്ണിന്റെ മണം, മദി-
ച്ചൊഴുകും മോഹത്തിന്റെ
ചളിവെളളച്ചാലുകള്‍
ഒഴുകിപ്പടരുന്നു

കന്നിന്റെ കുടമണി-
ക്കിലുക്കം, വയ്ക്കോല്‍ക്കൂനയ്-
ക്കരികില്‍ കുണുങ്ങുന്ന
മുരിക്കിന് നാണം; ശോണം.

അറിയാതെഴുന്നേറ്റു
നടന്നു മനസ്സിന്റെ
യുല്‍ക്കട ദാഹം വീണ-
ക്കമ്പികള്‍ മുറുക്കവെ

വിറച്ചൂ കയ്കള്‍, ബെല്ലില്‍
വിരല്‍ ചേര്‍ക്കുമ്പോള്‍ വാതില്‍
തുറക്കേ വിളര്‍ത്തൊരെന്‍
മുഖം നീ കണ്ടില്ലല്ലോ

തൊട്ടിലാടുന്നു, ചാരെ
നില്പു നീ മനസ്സാക്ഷി-
ക്കുത്തുമായ് കാമത്തിന്റെ
ഹുക്കു ഞാനഴിക്കുന്നു

മഴ പെയ്തിറങ്ങുന്നു
വെയിലില്‍ പാപത്തിന്റെ
യുഷ്ണസര്‍പ്പങ്ങള്‍
വിഷപ്പല്ലുകളമര്‍ത്തുന്നു

ജാലകം തുറക്കാതെ
ഫാനിന്റെ വേഗം കൂട്ടി
ജാതകവശാല്‍ ജാരന്
പിടിക്കപ്പെട്ടെങ്കിലോ?

അടുങ്ങിക്കിടന്നു നീ
ഞരമ്പില്‍ തീപ്പൂക്കളും
തിരതല്ലിയാര്‍ക്കുന്ന
വ്യധയും മോഹങ്ങളും

വിശ്വാസരാഹിത്യത്തിന്
വിശ്രുത ദ്ര്ഷ്ടാന്തങ്ങള്
എണ്ണിയെണ്ണി, നിന്നഴല്‍
അഴിക്കാന്‍ ശ്രമിച്ചു ഞാന്‍

വേലിയേറ്റങ്ങള്‍, ചുടു-
നിശ്വാസപ്പെരുക്കങ്ങള്‍
കവിളില്‍ അന്തിച്ചോപ്പിന്
ചെമ്പകപ്പൂമൊട്ടുകള്‍

തിരക്കാണെല്ലാവര്‍ക്കും
സമയമറിയിക്കാന്‍
മുഴക്കും സയ് റണ്‍ കാതില്‍
ഇരുമ്പ് പഴുപ്പിക്കേ

പിടഞ്ഞു മാറുന്നു നീ
മുറിഞ്ഞ മനസ്സുമായ്
പടിയിറങ്ങുന്നു ഞാന്‍
പതിയെ മാര്ജാരന് പോല്‍

വഴി തെറ്റി ഞാന്‍ ഏതോ
വഴിയില്‍ കുടുങ്ങിപ്പോയ്
വഴി കാണിക്കാന്‍ ആരു
വരുമീ ത്രിസന്ധ്യയില്‍

അരുതായ്മകള്‍ കൊണ്ടെന്‍
അകമേ വിറയ്ക്കുമ്പോള്‍
ആരെയോ ഭയന്നെന്റെ
ആത്മാവു തളരുമ്പോള്‍

പ്രിയ സ്നേഹിതന് വന്നു
ചുമലില്‍ പിടിക്കുന്നു
കണ്‍കളില്‍ രണ്ടാം ഷിഫ്റ്റിന്
കരിയും പുകയുമായ്

വിടില്ല, നിനക്കെന്റെ
വീടു കാണണ്ടെ? ഒരു
കടുംകാപ്പിയാവാലോ
കണ്ടിട്ടു നാളെത്രയായ്..Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com5tag:blogger.com,1999:blog-4644145054991726089.post-2353805575969010452008-08-05T11:55:00.000-07:002008-08-05T12:03:11.433-07:00നിദ്ര പിണങ്ങിപ്പോകുമ്പോള്‍....നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്,
കറുപ്പില്‍ വെളുത്ത പുള്ളികളുള്ള
പാവാടയും ബ്ളൌസുമണിഞ്ഞ്
തലയല്പം ചെരിച്ച്
കയ്യിലൊരു പാല്‍ക്കുപ്പിയുമായി
ഓര്‍മയുടെ പടവുകള്‍ കയറി
ഹൃദയത്തിണ്റ്റെ വാതിലില്‍ മുട്ടുന്നു.

തലപ്പന്തിണ്റ്റെ അടയാളവും
വിയര്‍പ്പും നിറഞ്ഞ
കുപ്പായം പോലും മാറ്റാതെ
പുസ്തകക്കെട്ടും ചോറ്റുപാത്രവും
അലമാരയിലെടുത്തു വെക്കാതെ
അമ്മ വിളമ്പു വെച്ച
കഞ്ഞിക്ക് മുഖം കൊടുക്കാതെ
പുളിമരത്തിണ്റ്റെ നിഴല്‍
അന്തിവെയിലിനോട് കിന്നാരം പറയുന്ന
വഴിയിലേക്ക്
ഞാനവള്‍ക്ക് കൂട്ടു പോകുന്നു..

വെള്ളരിക്ക് നനയ്ക്കുന്ന പെണ്ണുങ്ങള്
മുറുക്കിത്തുപ്പിപടിഞ്ഞാറ് ചോപ്പിക്കുന്നു..
പാവലിണ്റ്റെ പൂക്കള്‍
നിണ്റ്റെ നക്ഷത്രക്കമ്മലുകളോട്
അസൂയ മൂത്ത് ആത്മഹത്യ ചെയ്യുന്നു..

കൈത്തോട്ടില്‍ കളഞ്ഞുപോയ പാദസരം
പാറമടയ്ക്കുള്ളില്‍ നിന്ന്
കൈവെള്ളയ്ക്കുള്ളിലൊതുക്കി
ഞാനൊരിന്ദ്രജാലക്കാരനായപ്പോള്
കൈത്തണ്ടയില്‍ നുള്ളി
അവളെനിക്കൊരു സമ്മാനം തന്നു..

റേഷന്‍ കടയ്ക്കപ്പുറം
അച്യുതന് മാഷിണ്റ്റെ വീട്ടുവേലിക്കല്
കാത്തു നില്ക്കുമ്പോള്
ചുവന്നു തുടുത്ത ഹൃദയം
ചെമ്പരത്തിയിലിരുന്ന്
എന്നെ കളിയാക്കുന്നു..

കിതച്ചോടി തിരിച്ചെത്തുമ്പോള്‍
അവളുടെ മൂക്കിന് തുമ്പത്തെ
വിയര്‍പ്പു മുത്തിനോടെനിക്ക്
കൊതിക്കെറുവ്..

കവുങ്ങിന് തോപ്പ്
മുറിച്ചു കടക്കുമ്പോള്‍
പതുങ്ങി വരുന്ന ഇരുട്ടിനെ ഭയപ്പെടുത്താന്‍
അവളെന്നോട് ഉറക്കെ സംസാരിക്കുന്നു..

കൈത്തണ്ടയില്‍
തളര്‍ന്നുറങ്ങുന്ന ഭാര്യ
അവളുടെ സംസാരം കേട്ട്
ഉണരുമോ എന്ന് ഞാന്‍ ഭയക്കുന്നു...
കാപ്പി മരങ്ങള്‍ പൂത്ത രാത്രിയിലേക്ക്
നിലാവിനൊപ്പം
ഞാനവളെ യാത്രയാക്കുന്നു..

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള് വിരുന്നുകാരിയാവുന്നു.Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com12tag:blogger.com,1999:blog-4644145054991726089.post-48661780998584614632007-12-17T11:37:00.000-08:002007-12-17T11:42:14.344-08:00മുടിത്തോറ്റംമുറിച്ചു കളഞ്ഞു;
ചില ബന്ധങ്ങള്‍ പോലെ
എന്നിട്ടും
കാച്ച്യെണ്ണയുടെ മണം
അവിടെ തങ്ങി നിന്നു.

ജീവന് പോകാത്ത
ഒരു തുളസിക്കതിര്
അപ്പോഴും
നെഞ്ചോടു ചേര്‍ന്നു കിടന്നു.

മുത്തശ്ശിയുടെ
വിറയാര്‍ന്ന വിരലുകള്‍
ഇഴകളിലൂടെ
ഓടി നടക്കുന്നതു പോലെ തോന്നി

വേദനിച്ചില്ല;
ജീവന്റെ തന്ത്രികള്‍
ആയിരങ്ങളായി മുറിച്ച്
മൂലയിലേക്കെറിഞ്ഞപ്പൊഴും.

അമ്പലത്തിന്റെ
ചുറ്റുമതിലിനോടു ചേര്‍ന്നു നിന്ന
ചെമ്പകത്തിലെ
വായ് നോക്കിപ്പൂവുകളെ
ഇപ്പോള്‍ കണ്ടാലും
ഗമ കാണിച്ചേനെ.

കണ്ണു നിറഞ്ഞതു പക്ഷേ,
കറങ്ങുന്ന കസേരയിലെ
പരിചയമില്ലാത്ത
രൂപം കണ്ടപ്പോള്‍.

തുടച്ചെടുക്കും,
ഇനി മുഖം പോലും..
പഴയതൊന്നും
അവശേഷിപ്പിക്കാതെ.

കണ്പീലികള്,
കവിള്‍ത്തടം, കരുണ,
കീഴ്ചുണ്ടുകള്, നഖമുന, നാണം...
എല്ലാം അളന്നു മുറിച്ച്

പുറം തിരിഞ്ഞു നോക്കുമ്പോള്‍
പടിഞ്ഞാറ്റയിലെ
കുഞ്ഞു കണ്ണാടിയില്‍
ഇപ്പോഴുമുണ്ട്,
മനു അണിയിച്ച
റോസാപ്പൂവിനൊപ്പം
നിതംബത്തോടു ചേര്‍ന്ന്
രാജ്ഞിയെപ്പോലെ....

ചവിട്ടി ഞെരിച്ച്
ആരോ പുറത്തേക്കു പോയി.

തൂത്തുവാരി
വെയ്സ്റ്റ് ബാഗിലാക്കിക്കഴിഞ്ഞിരുന്നു
അപ്പൊഴേക്കും;
ഒരോര്‍മ്മ
പൂര്‍ത്തിയാക്കാന്‍ പോലും
സമ്മതിക്കാതെ.Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com8tag:blogger.com,1999:blog-4644145054991726089.post-67102823681797099352007-05-16T09:50:00.000-07:002007-05-16T09:54:07.635-07:00ഒരു സാമ്രാജ്യം അസ്തമിക്കുന്നുഅധികാര ഭ്രഷ്ടനായ രാജാവ്
വേഷപ്രച്ഛന്നനായി
തണ്റ്റെ രാജ്യം
സന്ദര്‍ശിക്കും പോലെ
വീണ്ടും ഞാനവളെ കണ്ടു മുട്ടുന്നു

ഭിന്നിച്ചു പോയ ഒരു ദ്വീപ്
മാതൃഖണ്ഡത്തോട്മുഖാമുഖം.

ഇടയില്‍ കടല്‍ നീല
തിരയില്‍ തീരാവ്യഥ

കണ്‍കളില്‍ ഭയത്തിണ്റ്റെ ഫണം,
കാതില്‍
ഉരുക്കിയൊഴിച്ച
ബാധിര്യത്തിന്‍ ഈയ്യക്കൂട്ട്

ചുറ്റിനില്‍ക്കുന്നൂ
കണങ്കാലിലായ് വെള്ളിക്കെട്ടന്;
പിറന്നാള്‍ സമ്മാനം നീ-
അഴിച്ചോരടയാളം..

മുറിവാണല്ലോ
വിജയത്തിണ്റ്റെ
കൊടിപ്പടം
ഉള്ളിലെ ചെക്കിപ്പൂക്കള്‍
ഉടുപ്പില്‍ പുഷ്പ്പിക്കുന്നു

ഉദരം ഉദാരമായ് സ്പന്ദിക്കുന്നു;
അടുത്ത കിരീടത്തിന്
ഉടയോന്

അറിയേണ്ടെന്നെ പക്ഷേ,
ഒരു പുഞ്ചിരിയാലീ
കയ്യിലെ ഭിക്ഷാപാത്രം
നിറയ്ക്കൂ പണ്ടേപ്പോലെ

നിലാവടരുന്നു
ഒരു സാമ്രാജ്യം അസ്തമിക്കുന്നുVinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com3tag:blogger.com,1999:blog-4644145054991726089.post-41365146206659030122007-05-03T05:31:00.000-07:002007-05-03T05:33:18.005-07:00പിറന്നാള്‍ സമ്മാനംകടിച്ചു കീറിലും
ശപിച്ചിടാത്ത നിന്
കരുണസാഗര-
ക്കുളിരില്‍ മുങ്ങവേ

അതില്‍ക്കവിഞ്ഞെന്തു-
പിറന്നാള്‍ സമ്മാനം
എനിക്കിനി മൃത്യു
കരം ഗ്രഹിക്കിലും

ചുവന്ന പൂവുകള്‍
വിരിഞ്ഞ തൂവാല
മുറിഞ്ഞ ചുണ്ടിനെ
മറച്ചു വെക്കുമ്പോള്‍

തപിച്ച നിന്നാത്മ-
ബലത്തില്‍ തീവെച്ച
കരുത്തുമായി ഞാന്‍
അഹങ്കരിച്ചുവോ

പിടഞ്ഞുവേ നെഞ്ചി-
ലൊരു കിളി? തൂവല്‍
കുടഞ്ഞുവോ, നീല
മിഴി നനഞ്ഞുവേ?

കടിച്ചുകീറുമീ-
വിശന്ന സ്നേഹത്തെ
വിരുന്നൂട്ടാന്‍ സ്വയം
ഇര ചമഞ്ഞുവോ

കഴുത്തറ്റം വരെ
അഴുക്കിലെങ്കിലും
വെറുക്കാനാകുമോ
സൌഗന്ധികത്തിനെ.

മദിച്ചൊഴുകുമീ-
ദിനങ്ങളില്‍ ആയു-
സ്സടര്‍ന്നു വീഴുമ്പോള്‍
പിണക്കമെന്തിന്..

വിശുദ്ധ സ്നേഹത്തിന്
ദ്യുതിയില്‍ ദുഷ്കാമ-
മെരിഞ്ഞു തീരട്ടെ
ദഹിക്കട്ടെ ഞാനും

അതിന് മീതെ വന്നു
നിറഞ്ഞു പെയ്യുക
കിളിര്‍ത്തു പൊങ്ങട്ടെ
പ്രണയ ദര്‍ഭകള്‍....Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com2tag:blogger.com,1999:blog-4644145054991726089.post-59335785267474432012007-02-10T21:26:00.000-08:002007-02-10T21:51:17.256-08:00ജയിച്ചതാര്? തോറ്റതാര്?നടവരമ്പില്‍
കണ്ടുമുട്ടുമ്പോള്‍
വഴിമാറിത്തരാത്ത
വാശിക്കാരി നീ

മുട്ടിയുരുമ്മി
കടന്നു പോകുമ്പോള്‍
ജയിച്ചതിണ്റ്റെ ഹുങ്ക്
നിനക്ക്;എനിക്കും.

കര്‍ക്കടകത്തോര്‍ച്ചയില്‍
പാടത്ത്
അച്ഛനില്ലാ നേരത്ത്
കാലിക്കോലെടുത്ത്
ഞാന്‍ വാല്യക്കാരനായപ്പോള്‍
വിരല്‍ത്തുമ്പില്‍
ചോര കിനിഞ്ഞിട്ടും
നാട്ടി വെച്ച്
നടുവൊടിച്ച്
നീയെന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.

കുടുംകയം
നീന്തിക്കടന്നപ്പോള്‍
കടവില്‍ അഴിച്ചു വെച്ച
എണ്റ്റെ ഉടുമുണ്ടൊളിപ്പിച്ച്
അവിടെയും നീയെന്നെ
ജയിച്ചു കാണിച്ചു

കൊയ്ത്തിനെന്നെ
കാഴ്ചക്കാരനാക്കി.
പ്രണയത്തിണ്റ്റെ പൊന്‍-
പറനിറച്ചെണ്റ്റെ
കൊതിക്കൌമാരത്തിന്
വിശപ്പകറ്റി.

തളര്‍ന്നപ്പോഴൊക്കെ
തണലു തന്ന്
ജയിച്ചു കൊണ്ടേയിരുന്നു നീ.

ഒടുവില്‍
വിവാഹത്തലേന്ന്
വിടപറയും മുമ്പ്
വിവശനായി ഞാന്‍
തല കുനിക്കുമ്പോള്‍:
നിക്കുള്ളതൊക്കെയും
എടുക്കുകെന്നോതി
സ്വയം സമര്‍പ്പിച്ച്
ചിരിച്ച്
ജയത്തിന് കിരീടം
എനിക്ക്
തിരികെ തന്നു നീ..

ജയിച്ചതാര്? തോറ്റതാര്?Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com3tag:blogger.com,1999:blog-4644145054991726089.post-1315084879893228412007-01-28T05:24:00.000-08:002007-01-30T06:16:51.429-08:00വീക്കെണ്റ്റ്മലിനമാക്കപ്പെട്ട
മലയാളത്തില്‍ നിന്ന്
രക്ഷപ്പെട്ട
വെള്ളിയാഴ്ചത്തെ
എഫ്.എം. സിനിമാപ്പാട്ടു പോലെ
ഒറ്റയ്ക്കു നടന്നു

നയിഫ് 1
ആയിരം വെറൈറ്റികളുമായി
ഗിന്നസ് ബുക്കിലേക്ക്
കുതിക്കാന്‍ ഒരുങ്ങി നില്ക്കുന്ന
നോണ്‍ വെജ് ബൊഫേ;
റോഡരികിലും
ഗല്ലികളിലും നിന്ന്
തുടുത്ത മാംസക്കഷണങ്ങള്‍ കാട്ടി
അടിവയറ്റില്‍ തീ കത്തിക്കുന്നു

ഹയാത്ത് 2
മേഘങ്ങളില്‍ ചാരിവെച്ച
സ്വര്‍ഗത്തിലേക്കുള്ള ഗോവണി
സോനാപ്പൂരില്‍3 നിന്ന് വീശുന്ന
കാറ്റുകൊണ്ട്
തുടച്ചു വെടിപ്പാക്കുന്നു

ഗോള്‍ഡ് സൂക്കിലെ 4
പൂത്ത കണിക്കൊന്നക്കാട്ടിലിരുന്ന്
മേടം
കാലദേശാന്തരങ്ങളെ
വിവര്‍ത്തനം ചെയ്യുന്നു

ഒരു മിസ് കോളിണ്റ്റെ
അങ്ങേയറ്റത്ത്
വിഷുപ്പക്ഷിയുടെ
വിരഹഗാനം

എന്നിട്ടും
അബ്ര 5 മുറിച്ചു കടക്കുക തന്നെ ചെയ്തു

ഇടത്തോട്ട് തിരിഞ്ഞാല്‍ അമ്പലം;
വലത്ത് നികുംഭില.

1.നയിഫ്: ദുബായിലെ ഒരു തെരുവ്
2. ഹയാത്ത്: പഞ്ചനക്ഷത്ര ഹോട്ടല്‍
3. സോനാപൂറ്‍: ദുബായിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ്
4. ഗോള്‍ഡ് സൂക്ക്: ദുബായിലെ സ്വര്‍ണ്ണ മാര്‍ക്കറ്റ്
5. അബ്ര: ദേര ദുബായിയെയും ബറ് ദുബായിയെയും ബന്ധിക്കുന്ന കൃത്രിമ ജലപാതയിലെ കടവ്Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com2tag:blogger.com,1999:blog-4644145054991726089.post-79753865200828273432007-01-24T03:24:00.000-08:002007-01-24T03:45:33.055-08:00ഒരു കുടയും കൂട്ടുകാരിയും

ഓരോ മഴക്കാലവും
കുടയില്ലാത്ത
ഒരു ബാല്യം ഓര്‍മ്മിപ്പിക്കുന്നു

കുടുക്ക് പൊട്ടിയ
കുപ്പായത്തിനുള്ളില്‍
ചട്ടയില്ലാത്ത സ്ളേറ്റ്.

സ്ളേറ്റിണ്റ്റെ
കരിയിലക്കാവലില്
പാതി കീറിയ
പാഠപുസ്തകം

കുരുത്തംകെട്ട കാറ്റ്
ഹൃദയത്തിലേക്ക് തുഴഞ്ഞടുത്ത
ആ വഞ്ചിക്കാരനെയും
നീലപ്പൂറം ചട്ടയില്‍
തലതാഴ്ത്തി നിന്ന
കല്‍പവൃക്ഷത്തേയും
എങ്ങോട്ടാണ്
തട്ടിക്കൊണ്ടു പോയത്..

പിണങ്ങിപ്പോയ
ഒന്നാം പാഠത്തെച്ചൊല്ലി
കണ്ണന് മാഷിണ്റ്റെ
കണ്ണുരുട്ടലും ശാപവും:
ഒന്നില്‍ നന്നാകാത്തവന്‍
ഒന്നിലും നന്നാകില്ല

കളര്‍ ചോക്ക്
കിനാക്കണ്ടതിന്
കണക്കു മാഷിണ്റ്റെ
ചോക്കേറ്...

നാലാം പിരീഡിലെ
കോതമ്പുപ്പുമാവിണ്റ്റെ മണം

കാക്ക കൊത്തിയ
കാക്കി ട്രൌസറില്
സതീര്‍ത്ഥ്യണ്റ്റെ സാമര്‍ത്ഥ്യം

ഒഴുകിപ്പോകുന്നു
കലക്കവെള്ളത്തില്‍
ചെരുപ്പു പോലെണ്റ്റെ മനസ്സും..

ഓരോ മഴയും
കാരുണ്യത്തിണ്റ്റെ
കുട ചൂടിച്ച
ഒരു കുപ്പിവളക്കയ്യും
ഓര്‍മ്മിപ്പിക്കുന്നു

അവളുടെ കണ്ണീരാണീ മഴ;
വളര്‍ന്നപ്പോള്‍ ഞാന്‍ മറന്നു പോയ
എണ്റ്റെ കളിക്കൂട്ടുകാരിയുടെ!
Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com6tag:blogger.com,1999:blog-4644145054991726089.post-64456734749357892012007-01-22T04:38:00.000-08:002007-01-22T04:40:45.124-08:00നിന്നെക്കുറിച്ചെഴുതുമ്പോള്‍...നിന്നെക്കുറിച്ചു ഞാനെന്തെഴുതുമ്പൊഴും
മിന്നല്‍പ്പിണര്‍ വന്നു നെഞ്ചില്‍ തൊടുന്നു
കാത്തു സൂക്ഷിച്ച കരുത്തിന് മഷിച്ചില്ലു-
പാത്രം അറിയാതെ തട്ടിയുടയുന്നു

ഓലയിലാണികൊണ്ടെന്നപോല്‍ നീ വാക്കി-
ലഗ്നി നിറച്ചെണ്റ്റെ കരളു കീറുന്നു
കണ്ണില്‍ കരിയും പുകയും നിറച്ചെണ്റ്റെ
നെഞ്ചൂക്കു വേവുമടുപ്പിലൂതുന്നു

ക്ളാവു പിടിച്ച സ്നേഹത്തിന് തളിക നീ
കണ്ണീരു കൊണ്ടു തുടച്ചു വെക്കുന്നു
കുത്തി നോവിച്ച വടുക്കളില്‍ പോലു-
മൊരിത്തിരി സ്നേഹം കരുതി വെക്കുന്നു

പെയ്തു നിറഞ്ഞ പരാതി വര്‍ഷങ്ങളില്‍
ആലിപ്പഴത്തിന് കിനാവ് തിരയുന്നു
കോപക്കൊടുങ്കാറ്റു കെട്ടഴിച്ചോടിവ-
ന്നോമല്‍ മുടിക്കുത്തുചുറ്റിപ്പിടിച്ചൊരാ-
ശാപദിനങ്ങള്‍ തന് പാപമുരുകുന്നു

ഓമനേ, സ്നേഹമല്ലാന്ധ്യമാണെന്‍ ജീവ-
നെണ്ണ പകര്‍ന്നതീനാളുകളത്രയും
കുമ്പസാരക്കൂട്ടില്‍ നിന് മുന്നിലൊക്കെയും
ഏറ്റുപറയുവാന്‍ കഴിയില്ലയെങ്കിലും

ഓര്‍മ്മകള്‍ കൊണ്ടുള്ളൊരീ ശരശയ്യയില്‍
പാതി പകുക്കാം മറ്റെന്തു ചെയ്യുവാന്‍Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com3tag:blogger.com,1999:blog-4644145054991726089.post-49406791210278594722007-01-21T23:33:00.000-08:002007-01-21T23:37:58.540-08:00ചിമ്മിനി* (മണ്ണെണ്ണ വിളക്ക്)ഊതിക്കെടുത്തിയ
നേര്

തഴപ്പായില്
തല കുമ്പിട്ട്
പടിഞ്ഞിരുന്ന്
അകമെരിഞ്ഞ്
പാഠപുസ്തകത്തില്‍
ഭാവി തിരയുമ്പോള്‍
ഇരുട്ടു വീണ
കണ്ണിനൊരു കൂട്ട്

നാലു കാതം
നടന്നു ചെന്ന്
ഊഴം കാത്ത്
ക്യൂവില്‍ നിന്ന്
കറുത്ത കന്നാസില്‍
അളന്നു വാങ്ങുന്ന
നീലയെണ്ണയുടെ
നിനവ്

അഷ്ടിക്കു വകയുമായി
അന്തിനേരം
അമ്മ വന്ന്
അടുപ്പോട്
യുദ്ധം ചെയ്യുമ്പോള്‍
ആത്മാവിന് എണ്ണ പകര്‍ന്ന
കനിവ്

കണ്ടു മോഹിച്ച്
കരളില്‍ സൂക്ഷിച്ച്
കൊണ്ടു നടന്ന്
ഭാരമേറുമ്പോള്‍
പകര്‍ത്തിയെഴുതാന്‍
പകുത്തു തന്ന
ഹൃദയത്തിനുടമ

ടര്‍ബെയ്നില്‍ കറങ്ങി
കമ്പിയില്‍ തൂങ്ങി
വെള്ളി വെളിച്ചം
വിരുന്നു വന്നപ്പോള്‍
മുഖം കറുപ്പിച്ച്
മുറിയിറങ്ങിപ്പോയ
എണ്റ്റെ പ്രിയ തോഴന്
പൂജയ്ക്കെടുക്കാത്ത
ഒരു പൂവ്Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com4tag:blogger.com,1999:blog-4644145054991726089.post-16326917192978821782007-01-17T04:30:00.000-08:002007-01-22T04:36:21.128-08:00പ്രവാസംകാലം കളഞ്ഞു കുലമാകെ മുടിച്ചു പാരം
മാതാവിനുള്ളിലെരി തീക്കനല്‍ നിറച്ചു വെച്ചും
കൂടൂം വെടിഞ്ഞു കരതേടിയലഞ്ഞൊടുക്കം
തീരത്തടിഞ്ഞിതു കീറിയ ചെരിപ്പു പോലെ.

മുന്നില്‍ മഹാനഗര സുവര്‍ണ്ണ ഹര്‍മ്യം
വിത്തപ്രതാപം നുരചിന്നിടുമര്‍ദ്ധരാത്രി.
നക്ഷത്ര ധാര്‍ഷ്ട്യ പ്രഭ ചവച്ചു തുപ്പും
എച്ചില് പ്രകാശം അബ്ര* യിലാടിത്തിമിര്‍പ്പൂ

വേവും മനസ്സോര്‍മതന്‍ തീക്കല്ലടുപ്പില്‍
പാകം ചെയ്തു പൈദാഹമടക്കി നിര്‍ത്തി
കണ്ണൊന്നടയ്ക്കാന്‍ കറുകയിലഭയം തിരക്കേ
തീര്‍ക്കുന്നുവോ ശരശയ്യ ശനിഭൂതകാലം

ചുടും മുലപ്പാലമൃതും നുകര്‍ന്നു മന്ദം
താരാട്ടു പാട്ടിണ്റ്റെ മധുരത്തിലലിഞ്ഞു ദൂരെ
പാറിപ്പറക്കും ശലഭചാരുത നോക്കി നോക്കി
പിന്നിട്ട ബാല്യസ്മൃതി മുറിഞ്ഞ ഞരമ്പു പോലെ

പിന്നാലെ വന്നു കതിര്‍പോലെ കൌമാരകാലം
കണ്ണണ്റ്റെ കേളികള്‍ കരം വിട്ട ശരങ്ങളായി
എന്തെന്തു ശാപങ്ങളോടക്കെടുനീരുപോലെ
മൂര്‍ദ്ധാവില്‍ വീണു നില തെറ്റിയൊഴുക്കുമായി.

ശേഷം വിലക്കിയ കനികള്‍ മാത്രം ഭുജിച്ചു
പാനം ചെയ്തു മദയൌവന സുരോരസങ്ങള്‍
നേരം തെറ്റിയ നേരമൊരുനാള്‍ ഉമ്മറപ്പടികടക്കേ
കേട്ടില്ലാ ഗര്‍ജ്ജനം ചാരുകസേര ശൂന്യം

മുറ്റത്തെ ചെന്തെങ്ങു പിന്നെ കായ്ക്കാതെയായീ
അച്ഛണ്റ്റെ സ്വരമതിന്നും പ്രിയപ്പെട്ടതാകാം
സ്വച്ഛന്ദ മൃത്യു വരിച്ചതോ മൃതമനസ്സിനൊത്തു
നില്‍ക്കാതെ ദേഹമവനി വെടിഞ്ഞതാമോ

മീനക്കൊടും വെയില് നീരൂറ്റിയ മനസ്സുമായി
പാടം പോലെ മൂത്തവള്‍ നിശ്ശബ്ദയായി
ബോധം തെളിഞ്ഞു ചുവടൊന്നു മുന്നോട്ടു വെക്കേ
ഘോരാന്ധകാരം, ചുടലശൂന്യത വഴി നീളെ നീളെ

കീറിപ്പറിഞ്ഞൊരു നൂല് പൊട്ടിയ പട്ടമായി
വീണും പറന്നുമിരവോളമകം പുകഞ്ഞും
കാതോര്‍ക്കയാണു വിധി ജീവിതജരാനരയ്ക്കു
തീര്‍പ്പാക്കുന്നതു സുധയോ കാളകൂടക്കുറുക്കോ?Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com1tag:blogger.com,1999:blog-4644145054991726089.post-15294037354427811582007-01-17T03:53:00.000-08:002007-01-17T04:00:31.414-08:00പനിക്കിടക്കയില്‍...പനിക്കിടക്കയില്‍
പതഞ്ഞു പൊങ്ങുമ്പോള്‍
ചുരത്തി നീ സ്നേഹ-
സുധയെന് ജീവനില്‍

അരച്ച മാലേയം
അടിമുടി പകര്-
ന്നടര്‍ന്നു വീണു പൂ-
ക്കടമ്പു പോലെ നീ

പതുക്കെ കണ്ചിമ്മി-
ച്ചിരിച്ചു താരക-
ളൊരായിരം എണ്റ്റെ
തളര്‍ന്ന നാഢിയില്‍

പറന്നു പൊങ്ങുമീ
ശരീരമെങ്ങോട്ടു
തുഴഞ്ഞു പോകുന്നു
കരിയില പോലെ

പകുതി ചിമ്മിയ
മിഴിയിലാടുന്നു
പടിയിറങ്ങുന്ന
പകലിന് പാടലം

കടും നിറമണി-
ഞ്ഞിടയ്ക്കിടെ മാടി-
വിളിക്കുന്നൂ നാലു-
മണിപ്പൂക്കാടുകള്

അടഞ്ഞ ജാലക-
ച്ചതുരക്കള്ളിയില്
എഴുതി വെയ്ക്കുന്ന
മഴക്കവിതകള്‍
പകര്‍ത്തി വെക്കുവാ-
നശക്തമാം മനം
എടുത്തു സൂക്ഷിച്ചു
മിഴികളാലെ നീ..

തളിര്‍ത്ത കാഞ്ഞിര-
മരത്തില്‍ നിന്നില-
യടര്‍ത്തി, യെന്‍ വായി-
ലമര്‍ത്തി വെക്കുമ്പോള്‍
കദളിക്കൂമ്പില് നി-
ന്നൊരിറ്റു തേനിണ്റ്റെ
മധുരമെന്ന പോല്‍
അറിയുന്നൂ നിന്നെ

പനിക്കിടക്കയില്‍
തിളച്ചു വേവുമ്പോള്‍
അടുത്തിരിപ്പു നീ
അകലെയെങ്കിലും..Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com3tag:blogger.com,1999:blog-4644145054991726089.post-65987032626144421202007-01-17T03:10:00.000-08:002007-01-17T03:15:37.162-08:00പറയാതെ പോയ വാക്കുകള്വിടപറയുകയാണിനി,യിതുപോലെ
തഴുകുകില്ലൊരു സന്ധ്യയും നമ്മളെ
വിടരുകില്ല പുലരി നമുക്കായി-
യുരുവിടില്ല ഗായത്രി തന് സാന്ത്വനം

പ്രണയ സോപാനമോരോന്നിലും
നിണ്റ്റെ പദസരോജം വിടരില്ലിനിമുതല്‍
അരുമയോടെ ഞാന്‍ കാത്തിരിക്കാറുള്ള
കൊലുസ്സിനീണവും കേള്‍ക്കില്ലൊരിക്കിലും

തിരി തെളിയില്ല കല്‍വിളക്കില്‍,
കാവു- തീണ്ടിയെത്തില്ലൊരു കിളിപ്പൈതലും
കാട്ടു പാതയില്‍ പൂക്കില്ല മന്ദാര-
മലരുകള്‍ നിണ്റ്റെ അളകത്തിലണിയുവാന്‍

അധരമിനിമേല്‍ തുടിക്കില്ല, കറുകകള്‍
മഞ്ഞു തുള്ളിയെ മാറോടണയ്ക്കില്ല,
വിരലുകള്‍ നീട്ടിയെഴുതില്ല പൊടിമണല്‍-
ത്തരിയിലര്‍ത്ഥമില്ലാത്തതാം വാക്കുകള്‍

ഒരു തലോടല്‍ കൊതിച്ചു തൊട്ടാവാടി
സിര നിറച്ചു സ്നേഹം കാത്തു വെക്കില്ല
കരള്‍ മുറിഞ്ഞു പാടും മുളങ്കാട്ടിന്നു-
ചരണവരിശകളാകില്ല നീയിനി

ആറ്റുവക്കിലെ ഞാവല്‍പ്പഴച്ചില്ല-
ചൂണ്ടി വാശി തന് വാളെടുക്കില്ല നീ
മുല്ലവള്ളിക്കു നീര് കോരുവാനുള്ള
മണ്‍കുടത്തിനായ് ശണ്ഠയും കൂടില്ല.

അരുവിയില്‍ വീണുടഞ്ഞ വളപ്പൊട്ടു
നിധി കണക്കെ ഹൃദയത്തില്‍ സൂക്ഷിക്കില്ല,
ശംഖുമാല കൊരുത്തു ചന്ദ്രക്കല-
ത്താലി തീര്‍ത്തു പൊതിഞ്ഞു വെക്കില്ലിനി..Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com0tag:blogger.com,1999:blog-4644145054991726089.post-91707820643319780032007-01-17T02:58:00.000-08:002007-01-17T04:30:13.758-08:00നിദ്ര പിണങ്ങിപ്പോകുമ്പോള്‍....നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള്,
കറുപ്പില്‍ വെളുത്ത പുള്ളികളുള്ള
പാവാടയും ബ്ളൌസുമണിഞ്ഞ്
തലയല്പം ചെരിച്ച്
കയ്യിലൊരു പാല്‍ക്കുപ്പിയുമായി
ഓര്‍മയുടെ പടവുകള്‍ കയറി
ഹൃദയത്തിണ്റ്റെ വാതിലില്‍ മുട്ടുന്നു.

തലപ്പന്തിണ്റ്റെ അടയാളവും
വിയര്‍പ്പും നിറഞ്ഞ
കുപ്പായം പോലും മാറ്റാതെ
പുസ്തകക്കെട്ടും ചോറ്റുപാത്രവും
അലമാരയിലെടുത്തു വെക്കാതെ
അമ്മ വിളമ്പു വെച്ച
കഞ്ഞിക്ക് മുഖം കൊടുക്കാതെ
പുളിമരത്തിണ്റ്റെ നിഴല്‍
അന്തിവെയിലിനോട് കിന്നാരം പറയുന്ന
വഴിയിലേക്ക്
ഞാനവള്‍ക്ക് കൂട്ടു പോകുന്നു..

വെള്ളരിക്ക് നനയ്ക്കുന്ന പെണ്ണുങ്ങള്
മുറുക്കിത്തുപ്പിപടിഞ്ഞാറ് ചോപ്പിക്കുന്നു..
പാവലിണ്റ്റെ പൂക്കള്‍
നിണ്റ്റെ നക്ഷത്രക്കമ്മലുകളോട്
അസൂയ മൂത്ത് ആത്മഹത്യ ചെയ്യുന്നു..

കൈത്തോട്ടില്‍ കളഞ്ഞുപോയ പാദസരം
പാറമടയ്ക്കുള്ളില്‍ നിന്ന്
കൈവെള്ളയ്ക്കുള്ളിലൊതുക്കി
ഞാനൊരിന്ദ്രജാലക്കാരനായപ്പോള്
കൈത്തണ്ടയില്‍ നുള്ളി
അവളെനിക്കൊരു സമ്മാനം തന്നു..

റേഷന്‍ കടയ്ക്കപ്പുറം
അച്യുതന് മാഷിണ്റ്റെ വീട്ടുവേലിക്കല്
കാത്തു നില്ക്കുമ്പോള്
ചുവന്നു തുടുത്ത ഹൃദയം
ചെമ്പരത്തിയിലിരുന്ന്
എന്നെ കളിയാക്കുന്നു..

കിതച്ചോടി തിരിച്ചെത്തുമ്പോള്‍
അവളുടെ മൂക്കിന് തുമ്പത്തെ
വിയര്‍പ്പു മുത്തിനോടെനിക്ക്
കൊതിക്കെറുവ്..

കവുങ്ങിന് തോപ്പ്
മുറിച്ചു കടക്കുമ്പോള്‍
പതുങ്ങി വരുന്ന ഇരുട്ടിനെ ഭയപ്പെടുത്താന്‍
അവളെന്നോട് ഉറക്കെ സംസാരിക്കുന്നു..

കൈത്തണ്ടയില്‍
തളര്‍ന്നുറങ്ങുന്ന ഭാര്യ
അവളുടെ സംസാരം കേട്ട്
ഉണരുമോ എന്ന് ഞാന്‍ ഭയക്കുന്നു...
കാപ്പി മരങ്ങള്‍ പൂത്ത രാത്രിയിലേക്ക്
നിലാവിനൊപ്പം
ഞാനവളെ യാത്രയാക്കുന്നു..

നീ പിണങ്ങിപ്പോകുമ്പോള്‍ മാത്രം
അവള് വിരുന്നുകാരിയാവുന്നു.Vinod Kooverihttp://www.blogger.com/profile/03029278801578493447noreply@blogger.com0